കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയം തിങ്കളാഴ്ച മുതല്‍ മാറുന്നു

single-img
1 September 2014

images (12)കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയം തിങ്കളാഴ്ച മുതല്‍ മാറുന്നു. നാലു ട്രെയിനുകളുടെ സര്‍വീസ് ദിവസങ്ങളില്‍ മാറ്റം വരുത്തി. പുതുതായി അനുവദിച്ച പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. മിക്ക ട്രെയിനുകളുടേയും യാത്രാസമയം 10 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ കുറയും.

 
കോട്ടയം വഴിയുള്ള എറണാകുളം കൊല്ലം മെമു ഇനി മുതല്‍ തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തില്ല. ആലപ്പുഴ വഴിയുള്ള എറണാകുളം കൊല്ലം മെമു ശനിയാഴ്ചകളിലും കൊല്ലംഎറണാകുളം മെമു ചൊവ്വാഴ്ചകളിലും സര്‍വീസ് നടത്തില്ല.ദീര്‍ഘ ദൂര ട്രെയിനുകളുടെ സമയത്തില്‍ അഞ്ചുമിനിറ്റുമുതല്‍ അരമണിക്കൂര്‍ വരെയാണ് മാറ്റം.