കേരളത്തില്‍ ബാറുകള്‍ പൂട്ടുകയോ മദ്യം നിരോധിക്കുകയോ ചെയ്യട്ടെ; ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന് വെള്ളറടയിലെ മദ്യപന്‍മാര്‍

single-img
1 September 2014

TASMAC-shopsകേരളത്തില്‍ മദ്യം നിരോധിച്ചാലോ ബാറുകള്‍ പൂട്ടിയാലോ വെള്ളറടയിലെ മദ്യപന്‍മാര്‍ക്ക് പേടിയില്ല. കാരം തൊട്ടടുത്ത് തമിഴ്‌നാടുണ്ട്. അവിടെ തുറന്നു വെച്ചിരിക്കുന്ന ‘വൈന്‍ ഷോപ്പു’കളുണ്ട്. പിന്നെന്തിനു പേടിക്കേണം?

ഒരുകാലത്ത് കേരളത്തിന്റെ ഭാഗവും വര്‍ത്മാനത്തില്‍ തമിഴ്‌നാടിന്റെതുമായ കളിയിക്കാവിളമുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മലയാളി- തമിഴ് വ്യതയആസമില്ല. അതുകൊണ്ടുതന്നെ കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന കുഴിത്തുറ,കുന്നത്തുകാല്‍, കന്നുമാലമൂട്, ചെറിയകൊല്ല, പനച്ചമൂട്, അരുമന, കളിയിക്കാവിള, പടന്താലുംമൂട് , പുത്തന്‍ ചന്ത, മേല്‍പ്പുറം എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മലയാളം- തമിഴ് വ്യത്യാസമില്ലാതെ തന്നെ രണ്ടു സംസ്ഥാന സര്‍ക്കാരുകളുടെയും ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ട്. അതുതന്നെയാണ് കേരള സര്‍ക്കാരിന്റെ മദ്യനയം ഈ പ്രദേശത്തുള്ളവരെ തെല്ലും ഭയപ്പെടുത്താത്തത്.

മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പഞ്ചായത്തുതല മദ്യ വില്‍പ്പന ശാലകള്‍ കേരളത്തിലെ പൊതു അവധി ദിവസം മലയാളികളാല്‍ സജീവമാകുന്ന കാഴ്ച അപൂര്‍വ്വമല്ല. കേരളത്തില്‍ മദ്യനയം പ്രാബല്യത്തിലാകുന്നതോടെ ഇവിടെ ചാകരയാകുമെന്ന് സാരം. ഏകദേശം പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളറട, പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട എന്നീ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വകയും അല്ലാതെയും എട്ടില്‍പരം മദ്യവില്‍പന ശാലകളുണ്ട്. അതുകൊണ്ടുതന്നെ ഒരുകാലത്തും തെക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ മദ്യപ ന്‍മാരെ സര്‍ക്കാരിന് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് സാരം.