ഈ കുഞ്ഞുവാവയുടെ നിത്യപുഞ്ചിരിക്കായി സിബി സെബാസ്റ്റിയന് മുന്നിലുള്ളത് പ്രതീക്ഷകളും പ്രാര്‍ത്ഥനകളും മാത്രം

single-img
1 September 2014

kunjuവെങ്ങല്ലൂര്‍ ഭഗവതികുന്നേല്‍ സിബിയുടെ മുന്നില്‍ 15 ദിവസംപ്രായമായ സ്വന്തം കുഞ്ഞിന്റെ ജീവിതം ഒരു പ്രതൗക്ഷ മാത്രമാണ്. സുമനസ്സുകളുടെ കാരുണ്യം 5 ലക്ഷമെന്ന ഭീമമായ സംഖ്യ കടന്നാല്‍ കുഞ്ഞുവാവയുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടരും.

സിബി സെബാസ്റ്റിയന്‍ ജിനി ദമ്പതികളുടെ കടിഞ്ഞൂല്‍ കുഞ്ഞിനാണ് ഇങ്ങനെയൊരു അവസ്ഥ. ജനിച്ചയുടനെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുട്ടിയെ വിദഗ്ദ ചിിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച് കുടലില്‍ രക്തയോട്ടം കുറഞ്ഞതും ഉള്ളില്‍ പൊട്ടലുണ്ടായി രക്തസ്രാവം ഉണ്ടായതുമാണ് പ്രശ്‌നമെന്ന് കണ്ടെത്തുകയായിരുന്നു. ഒരു ശസ്ത്രക്രിയ ഇതിനോടകം നടത്തി. ആറാഴ്ചക്കുള്ളില്‍ അടുത്ത ശസ്ത്രക്രിയ വേണ്ടിവരുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

യാഥാസ്തിതികരായ സിബിയും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ഒരു പരസ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സിബി
പലരും സഹായിച്ചാണ് കുഞ്ഞിന്റെ ഇതുവരെയുള്ള ചികിത്സ നടത്തിയത്. അടുത്ത ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സയ്ക്ക് ഇനി അഞ്ച് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ആശുപത്രി അറിയിച്ചിട്ടു്ള്ളത്. സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത സിബിയും കുടുംബവും കുട്ടിയെ എങ്ങനെ രക്ഷിക്കുമെന്ന ആശങ്കയിലാണ്.

കരുണവറ്റാത്ത ഹൃദയങ്ങളിലുള്ള പ്രതീക്ഷയിലാണ് ഇന്ന് സിബിയും കുടുംബവും. സിബിയുടെ ഫോണ്‍ : 9544562874.

സിബിയുടെ മാതൃസഹോദരന്‍ ജോമോന്‍ ജോയിയുടെ യൂണിയന്‍ ബാങ്ക് കുമാരമംഗലം ശാഖയിലെ അക്കൗണ്ടനമ്പര്‍: 445402010003005