ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി

single-img
1 September 2014

amithബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രി 12.15-ന് എത്തിയ അദ്ദേഹത്തെ പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ന് രാവിലെ 8.30-ന് അമിത് ഷാ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 11-ന് സ്റ്റാച്യുവിലെ ഭാരതീയ വിചാര കേന്ദ്രം സംസ്‌കൃതി ഭവനില്‍ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു 2.30-ന് തിരുവല്ലത്തു ബിജെപിയുടെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലോട്ടുള്ള ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രസംഗിക്കും. വൈകുന്നേരം 6.30-ന് ഡല്‍ഹിക്കു മടങ്ങും.