അപകടങ്ങളെ ഒഴിപ്പിക്കാന്‍ തത്തമംഗലം-മീനാക്ഷിപുരം റോഡില്‍ സ്‌പെതംബര്‍ 13ന് ഹോമം നടത്തുന്നു

single-img
1 September 2014

accidentഅപകടങ്ങളെ തുടര്‍ന്ന് തത്തമംഗലം-മീനാക്ഷിപുരം റോഡില്‍ ജ്യോതിഷ വിധിപ്രകാരം ഹോമം നടത്തുന്നു. 13 ന് പാട്ടികുളം പാലത്തിന് സമീപം റോഡരികിലാണ് ഹോമം. ചിറ്റൂര്‍ തെക്കേഗ്രാമം എസ്. ഹരിഹരനമ്പൂതിരി നേതൃത്വം നല്‍കും.

അപകട പരമ്പരകളും മരണങ്ങളും തുടര്‍ക്കഥയായ പാട്ടികുളം പാലത്തിന് സമീപത്തെ വളവാണ് സംഭവത്ിന് ആധാരം. ഇതിനകം ഇവിടെ നടന്ന 160 ഓളം അപകടങ്ങളില്‍ 15 പേര്‍ മരിച്ചു. ഇവിടെ ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പൊള്ളാച്ചിയിലെ നൂല്‍ കമ്പനിയിലേക്ക് പോവുകയായിരുന്ന ക്രൂയിസര്‍ വാഹനം പാലത്തിനു സമീപം മരത്തിലിടിച്ചു മറിഞ്ഞ് യുവതി മരിച്ചതാണ് ഒടുവിലത്തേത്.

അപകടങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ാവശ്യമുയര്‍ന്നിരുന്നുവെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ പരിഹാര മാര്‍ഗങ്ങള്‍ തേടിയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. ആദ്യപടിയായി പൊല്‍പ്പുള്ളിയിലെ ജ്യോത്സ്യരുടെ നേതൃത്വത്തില്‍ പ്രശ്‌നപരിശോധന നടത്തി. പ്രശ്‌ന വിധിപ്രകാരമാണ് ഇപ്പോള്‍ ഹോമത്തിന് ഒരുങ്ങുന്നത്.