അദ്ധ്യാപക ദിനത്തെ ‘ഗുരു ഉത്സവ്’ എന്നാക്കുന്നതിനെ അംഗീകരിക്കില്ല; സംസ്കൃതത്തെ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തന്ത്രത്തെ എതിർക്കുമെന്ന് രാമദാസും വൈക്കോയും

single-img
1 September 2014

vaikoതമിഴ്നാട്ടിൽ ബിജെപി ഘടകകക്ഷിയിൽ ഉൾപ്പോര്. അദ്ധ്യാപക ദിനത്തെ കേന്ദ്ര സർക്കാർ ‘ഗുരു ഉത്സവ്’ എന്നാക്കി മാറ്റിയിരുന്നു. ഇതിനെ ചൊല്ലി തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യത്തിലുള്ള രാമദാസും വൈക്കോയും രംഗത്തെത്തിയത്. സംസ്കൃതത്തെ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തന്ത്രമാണിതെന്ന് ഇരുവരും ആരോപിച്ചു. സെപ്റ്റംബർ 5ന് പ്രധാനമന്ത്രി കുട്ടികളുമായി നടത്താൻ ഉദ്ദേശിച്ചിരുന്ന സംഭാഷണ പരിപാടിയെ ഗുരു ഉത്സവ് എന്ന പേരിൽ വിളിക്കുന്നതിനെയാണ് ശക്തമായ രീതിയിൽ രാമദാസ് അപലപിച്ചത്.

‘ഗുരു ഉത്സവ്’ എന്ന് പേരുമാറ്റത്തിലൂടെ സംസ്കൃതത്തിനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും രാമദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം സി.ബി.എസ്.സി സ്കൂളുകളിൽ സംസ്കൃത വാരാഘോഷം നടത്തുന്നതിനെ വൈക്കോ എതിർത്തിരുന്നു.

തമിഴ് ഭാഷയെ തരം താഴ്ത്തി സംസ്കൃതത്തിന് പ്രാധാന്യം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഡാലോചനയാണിതെന്ന് കരുണാനിധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.