പെൻഷൻ തുക കൈക്കലാക്കാൻ ഭാര്യയും മക്കളും ചേർന്ന് റിട്ടേർഡ് എസ്.ഐയെ ചങ്ങലക്കിട്ടു

single-img
1 September 2014

chainപെൻഷൻ തുക കൈക്കലാക്കാൻ വേണ്ടി വീട്ടുകാർ ചങ്ങലക്കിട്ടിരുന്ന റിട്ടേർഡ് എസ്.ഐ യെ ബംഗ്ലൂർ പോലീസ് രക്ഷപ്പെടുത്തി. 60 കാരനായ വെങ്കടേഷിനെ സ്വന്തം ഭാര്യയും മക്കളും ചേർന്ന് രണ്ടാഴിച്ചയോളം ചങ്ങലയിൽ ബന്ധിച്ചിരിക്കുകയായിരുന്നു. 30 വർഷത്തെ സർവ്വീസ് അവസനിപ്പിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹത്തെ 18 ദിവസത്തോളം വീട്ടുകാർ പൂട്ടിയിട്ടത്.

വെങ്കടേഷിന്റെ സഹോദരനാണ് പോലീസിൽ അറിയിച്ചത്. തന്നെ സഹോദരനായ വെങ്കടേഷിനെ കാണാൻ അനുവദിക്കാത്തതിൽ സംശയം തോന്നിയതിനെ തുടർന്ന് കോടതിയിൽ നിന്നും സർച്ച്വാറണ്ടുമായി വന്ന് പോലീസിന്റെ സഹായത്തോടെ തന്റെ സഹോദരനെ മോചിപ്പിക്കുകയായിരുന്നു. വെങ്കടേഷിന്റെ ഭാര്യയേയും മക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.