ജയറാമിന്റെ മകന്‍ തമിഴ് സിനിമയിലൂടെ അഭിനയരംഗത്ത്

single-img
1 September 2014

Kalidas-with-Jayaramമറ്റുള്ള താര പുത്രന്മാരിൽ നിന്നും വിഭിന്നമായി ജയറാമിന്റെ മകന്‍ കാളിദാസൻ തമിഴിലൂടെ അരങ്ങേറ്റം നടത്തുന്നു. ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന ‘ഒരു പക്കാ കഥൈ’ എന്ന ചിത്രത്തിലൂടെയാണ് കാളിദാസന്റെ സിനിമാ പ്രവേശന വാര്‍ത്ത ജയറാം സ്ഥിരീകരിച്ചു. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകാനാണ് ബാലാജി തരണീതരന്‍.  കെ.എസ് ശ്രീനിവാസന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഗോവിന്ദ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.