ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം

single-img
31 August 2014

hi-res-ae38b97ac3861e079b95704b3ee74ca1_crop_northഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. ആറ് വിക്കറ്റും 42 പന്തും ബാക്കിനിൽക്കെയായിരുന്നു ഇന്ത്യ വിജയം നേടിയത് . ടോസ് നേടി ഇന്ത്യ ഇംഗ്ളണ്ടിനെ ബാറ്റിംഗ് അയയ്ക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഇംഗ്ളണ്ട് 227 റൺസിൽ പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി ആർ.അശ്വിൻ മൂന്ന് വിക്കറ്റുകൾ നേടി.

 

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നല്ല തുടക്കമാണ് ഓപ്പൺർമാരായ അജിംഗ്യ രഹാനെ​യും ശിഖർ ധവനും​ നൽകിയത്. പിന്നാലെയെത്തിയ വിരാട് കൊഹ്ലി​യും 64 റൺസെടുത്ത് പുറത്താകാതെ നിന്ന അംബാതി രായിഡുവും പ്രതിസന്ധിയില്ലാതെ സ്കോർ മുന്നോട്ട് നീക്കി. സുരേഷ് റെയ്ന 42 റൺസ് നേടിയപ്പോൾ ജഡേജ 12 റൺസെടുത്ത് പുറത്താകാതെ നിന്നു.

 

ഈ ജയത്തോടെ പരമ്പരയിൽ 2-0 ന് ഇന്ത്യ മുന്നിൽ ആണ് .