കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുന്നതിന് പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടുതല്‍ ശ്രദ്ധ നേടേണ്ടത് അത്യാവശ്യം: ദിഗ്‌വിജയ് സിങ്

single-img
31 August 2014

download (38)സുപ്രധാന വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി മൗനം പാലിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് ദിഗ്‌വിജയ് സിങ്.
കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുന്നതിന് പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടുതല്‍ ശ്രദ്ധ നേടേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യു പി എ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നും എന്നാല്‍ , തങ്ങളുടെ വീഴ്ചകള്‍ പെരുപ്പിച്ചുകാട്ടാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു .

 

മികച്ച ഭരണം കാഴ്ചവെക്കാന്‍ യു പി എയ്ക്ക് കഴിഞ്ഞുവെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ തങ്ങള്‍ക്കായില്ല എന്നും അദ്ദേഹം പറഞ്ഞു.ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.