രാമനാഥപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ചു മരണം

single-img
31 August 2014

Tamil_Nadu_bus_fire_360തമിഴ്നാട്ടിൽ രാമനാഥപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ചു പേർ വെന്തു മരിച്ചു. ആറു പേരെ പൊള്ളലേറ്റ നിലയിൽ രാമനാഥപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 78 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബംഗാളിൽ നിന്ന് എത്തിയ തീർത്ഥാടകർ രാമേശ്വരം സന്ദർശിച്ച ശേഷം കന്യാകുമാരിയിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം.

 
അപകടം നടന്ന ഉടൻ ബസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാരും ഓടി രക്ഷപ്പെട്ടു. ആഹാരം പാചകം ചെയ്യുന്നതിന് ഗ്യാസ് സിലണ്ടർ അടക്കമുള്ള സാധനങ്ങളുമായാണ് അവർ ബസിൽ സഞ്ചരിച്ചിരുന്നത് എന്ന് സൂചന ഉണ്ട് . എന്നാൽ അപകടത്തിന്റെ കൃത്യം ആയ കാരണം അറിവായിട്ടില്ല.