ഡല്‍ഹി ലെഫ്‌റ്റനന്റ്‌ ഗവര്‍ണർ പ്രവര്‍ത്തിക്കുന്നത്‌ ബി.ജെ.പിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ചെന്ന്‌ ആം ആദ്‌മി പാര്‍ട്ടി

single-img
31 August 2014

download (40)ഡല്‍ഹി ലെഫ്‌റ്റനന്റ്‌ ഗവര്‍ണർ പ്രവര്‍ത്തിക്കുന്നത്‌ ബി.ജെ.പിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ചെന്ന്‌ ആം
ആദ്‌മി പാര്‍ട്ടി ആരോപിച്ചു . ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ക്ക്‌ വേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നത്‌ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷായാണെന്നും ആം ആദ്‌മി പാര്‍ട്ടി കുറ്റപ്പെടുത്തി.

 
തെരഞ്ഞെടുപ്പ്‌ നടന്നാല്‍ 2 മാസത്തേക്ക്‌ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന ലെഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ വാദത്തില്‍ യുക്‌തിയില്ല എന്ന് മനീഷ്‌ സിസോദിയ പറഞ്ഞു. എട്ട്‌ മാസമായി ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഇല്ല.
സര്‍ക്കാര്‍ ഇല്ലാത്ത ഈ അവസ്‌ഥയേക്കാള്‍ ഭേദമാണ്‌ രണ്ട്‌ മാസത്തേക്ക്‌ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കുന്നതെന്ന്‌ മനീഷ്‌ സിസോദിയ പറഞ്ഞു.

 

അതുകൊണ്ട്‌ തന്നെ എത്രയും വേഗം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ മനീഷ്‌ സിസോദിയ ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ്‌ വൈകുന്നതിന്റെ പശ്‌ചാത്തലത്തിലായിരുന്നു ആം ആദ്‌മി പാര്‍ട്ടിയുടെ വിമര്‍ശനം.