അവര്‍ക്കറിയില്ലായിരുന്നോ കുപ്പികള്‍ പ്ലാസ്റ്റിക്കായ കാര്യം?

single-img
30 August 2014

thumbimageയുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കറിയില്ലായിരുന്നുവെന്ന് തോന്നുന്നു, മദ്യകുപ്പികള്‍ മിക്കവയും പ്ലാസ്റ്റിക്കായ കാര്യം. അതല്ലെങ്കില്‍ അവര്‍ കുപ്പികള്‍ പൊട്ടിക്കാനായി റോഡില്‍ വലിച്ചെറിയില്ലായിരുന്നു.

കഴിഞ്ഞ ദിവസം കോട്ടയത്ത് ബാര്‍ അടപ്പിക്കാനായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഷട്ടര്‍ താഴ്ക്കും മുമ്പ് കുപ്പികള്‍ കൈവശപ്പെടുത്തി റോഡിലെറിയുകയായിരുന്നു. എന്നാല്‍ എറിഞ്ഞവ മുഴുവന്‍ പ്ലാസ്റ്റിക് കുപ്പികളും. റോഡിലൂടെ പോയവര്‍ മുന്നില്‍ വന്നു വീണ കുപ്പികള്‍ കൈക്കലാക്കി സ്ഥലം വിട്ടു. പോകുന്ന വഴി പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും അവര്‍ മറന്നില്ല.