സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണർ ആകുമെന്ന് സൂചന

single-img
30 August 2014

download (32) സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുമെന്ന് സൂചന. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള കടപ്പാനല്ലൂര്‍ സ്വദേശിയായ സദാശിവം 2013 ജൂലായ് 19 മുതല്‍ 2014 ഏപ്രില്‍ 26 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു.നേരത്തെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ദിവസങ്ങള്‍ക്കുമുമ്പ് കേരള ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിരുന്നു. യു പി എ സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ച അവര്‍ കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായതിനെത്തുടര്‍ന്നാണ് രാജിവച്ചത്.