മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ ടൈറ്റാനിയം കേസില്‍ കേസെടുക്കില്ല

single-img
30 August 2014

Oommen chandy-9മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണമെന്ന കോടതി ഉത്തരവില്‍ അവ്യക്തതയുണ്‌ടെന്ന് കാട്ടി ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് വിജിലന്‍സ് അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ നീക്കം. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടാനും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് ഉത്തരവില്‍ വ്യത്യസ്ത പരാമശമാണുള്ളതെന്നും ഉത്തരവിനെതിരേ അപ്പീലിന് പോകേണ്ട സാഹചര്യമില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. അതേസമയം ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍ ടി.ബാലകൃഷ്ണനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കേസില്‍ പ്രതികളാവും.