ടൈറ്റാനിയം കേസില്‍ കോടതി ഉത്തരവ് അവ്യക്തമാണെന്ന് വിജിലന്‍സ്

single-img
30 August 2014

Oommen_Chandyമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ ടൈറ്റാനിയം കേസില്‍ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവില്‍ അവ്യക്തതയുണ്‌ടെന്ന് വിജിലന്‍സ്. അതിനാല്‍ കേസെടുക്കുന്നതിന് മുന്‍പ് നിയമോപദേശം തേടാന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു.

ഉത്തരവില്‍ വ്യത്യസ്ത പരാമശമാണ് മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ളതെന്നും വിജിലന്‍സ് വ്യക്തമാക്കി.