ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും

single-img
30 August 2014

download (28)നാല് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. സാമ്പത്തിക മേഖലയിലുള്‍പ്പടെ ജപ്പാനുമായി മികച്ച സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുകേഷ് അംബാനിയടക്കം 5 വ്യാവസായിക പ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്.

 

ആണവോര്‍ജ്ജരംഗത്തെ പ്രധാന ശക്തിയായ ജപ്പാനുമായി സഹകരണത്തിനായി 2010 മുതല്‍ ഇന്ത്യ നടത്തി വരുന്ന ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം.

 

ഒപ്പം റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍, അതിവേഗ റെയില്‍പ്പാത പദ്ധികള്‍ക്കായി ജപ്പാന്‍ സഹകരണവും സാങ്കേതിക വിദ്യയുമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പ്രതിരോധ, സാമ്പത്തിക മേഖലകളിലും സുപ്രധാന ഉടമ്പടികളില്‍ ഒപ്പു വെക്കുമെന്നാണ് സൂചന. എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തന്റെ സമഗ്ര സാന്പത്തിക പദ്ധതിയില്‍ ജപ്പാന്‍ സഹകരണം തേടുമെന്ന് മോദി പറഞ്ഞു.

 

പുതിയ സംരംഭങ്ങള്‍ ലക്ഷ്യമിട്ട് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് അദാനി, എസ്സാര്‍, വിപ്രോ ഗ്രൂപ്പുകളുടെ തലവന്മാരും മോദിയെ അനുഗമിക്കുന്നുണ്ട്.