അദ്ധ്യാപക ദിവസത്തില്‍ ഓണാഘോഷം വൈദ്യുതി മുടക്കം എന്നിവ ഒഴിവാക്കി സ്‌കൂളുകളിലെല്ലാം പ്രധാനമന്ത്രിയുടെ പ്രസംഗം കാണിക്കാന്‍ ഉത്തരവ്

single-img
30 August 2014

modiസംസ്ഥാനവ്യാപകമായി എല്ലാ വിദ്യാലയങ്ങളിലും, അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കാണിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സെപ്റ്റംബര്‍ അഞ്ചിനാണ് മോദി രാജ്യത്തെ എല്ലാ വിദ്യാര്‍ഥികളേയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ദൂരദര്‍ശന്‍ ചാനലിലും റേഡിയോയിലും മറ്റ് നവമാധ്യമങ്ങളിലൂടെയുമാണ് പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഓണാഘോഷം, വൈദ്യുതി മുടക്കം എന്നിവ പരിപാടിയെ ബാധിക്കാതിരിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരിക്കുന്നു.