പാകിസ്ഥാനുമായുളള പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ഒരുക്കമാണെന്ന് പ്രധാനമന്ത്രി

single-img
30 August 2014

download (29)പാകിസ്ഥാനുമായുളള പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . മുൻപ് തീരുമാനിച്ചുറപ്പിച്ച സെക്രട്ടറിതല ചർച്ചയ്ക്ക് മുന്നോടിയായി പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയതിലുള്ള അസംതൃപ്തിയും അദ്ദേഹം അറിയിച്ചു.

 

പാകിസ്ഥാനുമായി സമാധാനപരവും സൗഹൃദപരവുമായ സഹകരണമുണ്ടാക്കാനുള്ള ശ്രമവുമായി ഇന്ത്യ മുന്നോട്ടുപോകും. ഷിംല കരാറും ലാഹോർ പ്രഖ്യാപനും അടിസ്ഥാനമാക്കി ചർച്ചകൾ തുടരാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചർച്ചകൾ നല്ല രീതിയിൽ നടക്കണമെങ്കിൽ അക്രമമൊഴിഞ്ഞ അന്തരീക്ഷം ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉണ്ടാകണമെന്നും മോദി കൂട്ടിച്ചേർത്തു.