ഹജ്ജിനല്ലാതെ വിദേശികള്‍ മക്കയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് സൗദി അറേബ്യ; വിലക്ക് ലംഘിച്ചാല്‍ കടുത്ത ശിക്ഷ

single-img
30 August 2014

mecca_hajഹജ്ജ് കര്‍മ്മത്തിനു തുടക്കമായതോടെ വിദേശികള്‍ മക്കയില്‍ പ്രവേശിക്കാന്‍ ജവാസാത്ത് വിലക്കേര്‍പ്പെടുത്തി. മക്ക ജവാസത്ത് നല്‍കുന്ന താമസാനുമതി രേഖയുള്ള വിദേശികള്‍ക്കും സൗദികള്‍ക്കും മാത്രമാണു ചെക്ക് പോസ്റ്റില്‍ മക്കയിലേക്കുള്ള പ്രവേശനാനുമതി നല്‍കുകയെന്നും അവര്‍ വെളിപ്പെടുത്തി. അനധികൃതമായി മക്കയില്‍ പ്രവേശിച്ചതു കണ്ടെത്തിയാല്‍ കഠിന ശിക്ഷയാകും വിദേശികള്‍ക്കു ലഭിക്കുക.

അനുമതി പത്രമില്ലാത്തവര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നതു തടയാന്‍ ശക്തമായ പരിശോധനയും ജവാസാത്ത് ഒരുക്കിയിട്ടുണ്ട്. അതേസമയം ജോലിയുടെ ഭാഗമായി മക്കയില്‍ പോകേണ്ടവര്‍ ജവാസത്തില്‍ നിന്നും പ്രത്യേക അനുമതിപത്രം വാങ്ങുകയും പരിശോധനാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുകയും വേണമെന്നും ജവാസത്ത് അധികൃതര്‍ പറഞ്ഞു.