ബോളിവുഡിലെ ഒന്നാം നമ്പർ താരമായി ദീപിക പദുക്കോൺ തിരഞ്ഞെടുക്കപ്പെട്ടു

single-img
30 August 2014

download (36)ബോളിവുഡിലെ ഒന്നാം നമ്പർ താരമായി ദീപിക പദുക്കോൺ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ മൊത്തം ആരാധകരാണ് ദീപികയെ തങ്ങളുടെ ഇഷ്ടതാരമായി തെരഞ്ഞെടുത്തത്. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ആനുവൽ പോളിലൂടെയാണ് ദീപിക ഒന്നാം നമ്പർ താരമായത്.

 

രാഷ്ട്രീയം,​ സ്പോർട്ട്സ് തുടങ്ങി നിരവധി മേഖലകളിലാണ് പോൾ നടത്തിയത്. ദീപികയ്ക്ക് 13 ശതമാനം വോട്ടാണ് ലഭിച്ചത്. തൊട്ടു പിന്നാലെ കത്രീന കൈഫും,​ കരീനാ കപ്പൂറും,​ സോനാക്ഷി സിൻഹയും പ്രിയങ്കാ ചോപ്രയുമുണ്ട്.

 

2007ൽ ആദ്യ ചിത്രമായ ഓം ശാന്തി ഓമിലെ അഭിനയത്തിന് ദീപികയ്ക്ക് പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ലഭിച്ചതാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള നാല് അവാർഡുകൾ ദീപികയ്ക്ക് ലഭിച്ചിട്ടുണ്ട്.