മമതയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ഇടതുപക്ഷം

single-img
30 August 2014

download (35)മമതയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് സി.പി.ഐ നേതാവ് ഗുരദാസ് ദാസ് ഗുപ്ത പറഞ്ഞു. ബി.ജെ.പിക്കെതിരെ പോരാടണമെങ്കിൽ ഇടതുപാർട്ടികൾ ഒറ്റയ്ക്കു നിന്ന് പോരാടും. മമതയുടെ നയങ്ങളും രാഷ്ട്രീയവും കാരണമാണ് ബി.ജെ.പി ബംഗാളിലേക്ക് പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

ബി.ജെ.പിക്ക് ബംഗാളിൽ പ്രവേശിക്കാൻ ആദ്യം അവസരം നൽകിയത് 1998ൽ അവരുമായി സഖ്യമുണ്ടാക്കിയ മമതാ ബാനർദിയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സൂര്യകാന്ത് മിശ്ര പറഞ്ഞു. ആർ.എസ്.പിയും ഫോർവേർഡ് ബ്ളോക്കും മമതയുടെ ആവശ്യം നിരാകരിച്ചു.

 

ഇടതുപക്ഷ പ്രവർത്തകർക്ക് വീടും ജീവിതവും ഇല്ലാതാക്കിയ മമതാ ബാനർജിയാണ് ഇത് പറയുന്നത് ഓർക്കണമെന്നായിരുന്നു ആർ.എസ്.പി ബംഗാൾ ഘടകം സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു. വർഗീയ ശക്തികൾക്ക് മമതയുടെ ഭരണകൂടം ഒത്താശ ചെയ്യുകയാണെന്നും ക്ഷിതി ആരോപിച്ചു.

 

നേരത്തെ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിറുത്താൻ ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാമെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പറഞ്ഞിരുന്നു .