കേരളത്തില്‍ ശൈശവവിവാഹം കൂടുന്നതായി യൂണിസെഫ്

single-img
30 August 2014

download (30)കേരളത്തില്‍ ശൈശവവിവാഹം കൂടുന്നതായി യൂണിസെഫ്. അതേസമയം രാജ്യത്ത് ഏറ്റവുംകൂടുതല്‍ ശിശുവിവാഹം നടക്കുന്നത് ബിഹാറിലാണ്. ഇവിടെ 68 ശതമാനം. കുറവ് ഹിമാചലിലും- ഒമ്പത് ശതമാനം.

 

ആണ്‍-പെണ്‍ ശരാശരിയില്‍ ദക്ഷിണേന്ത്യ ദേശീയതലത്തില്‍ത്തന്നെ മുന്‍നിരയിലാണ്. അത് പക്ഷെ ശൈശവവിവാഹത്തില്‍ കാണാനില്ല. രാജ്യത്തെ സാക്ഷര സംസ്ഥാനമായ കേരളത്തില്‍ ശൈശവവിവാഹം നേരത്തേ കുറവായിരുന്നു. അടുത്തിടെ അത് കൂടുന്നതായാണ് കാണുന്നത്.

 

ഇതിന് കാരണമായി സംസ്ഥാനത്തേക്ക് ഇതരസംസ്ഥാനക്കാരുടെ കുടിയേറ്റം വര്‍ധിച്ചതും കണക്കിലെടുക്കണമെന്ന് യൂണിസെഫിന്റെ ഇന്ത്യയിലെ ശിശുസംരക്ഷണ വിദഗ്ധന്‍ ദോര ഗ്യുസ്തി പറയുന്നു.

 

പിന്നാക്കവിഭാഗങ്ങളിലാണ് ശൈശവവിവാഹത്തിനുള്ള പ്രവണത കൂടുതലായി കാണുന്നതെന്നും 2007-08ല്‍ യൂണിസെഫ് നടത്തിയ സര്‍വെയില്‍ ഗ്രാമപ്രദേശങ്ങളിലാണ് ശൈശവവിവാഹം കൂടുതല്‍ നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നു .

 

നഗരത്തില്‍ അത് 29 ശതമാനമാണ്. അടുത്തിടെ നടത്തിയ സര്‍വെയില്‍ വിവാഹിതരായ 20നും 24നും ഇടയിലുള്ള 52.5 ശതമാനം പേരും 18 വയസ്സിനുമുമ്പെയായിരുന്നു തങ്ങളുടെ വിവാഹമെന്ന് സമ്മതിച്ചു. നഗരത്തില്‍ ഇത് 28.2 ശതമാനമാണ്.

 

രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെല്ലാം ശിശുവിവാഹം 51.9 ശതമാനത്തിനും 68.2 ശതമാനത്തിനും ഇടയിലാണ്.