സംസ്ഥാനത്തെ ജയിലുകളിലെല്ലാം സി.സി.ടി.വി. വേണമെന്ന് ഹൈക്കോടതി

single-img
30 August 2014

download (31)സംസ്ഥാനത്തെ ജയിലുകളിലെല്ലാം സി.സി.ടി.വി. വേണമെന്ന് ഹൈക്കോടതി. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് എല്ലാ ജയിലിലും സി.സി.ടി.വി. വെയ്ക്കുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് രേഖപ്പെടുത്തിയാണ് ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ ഈ നിര്‍ദേശം.

 

നിലവില്‍ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും അഞ്ച് ജില്ലാ ജയിലുകളിലും ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.കള്‍ വച്ചിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അവ നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അവ നന്നാക്കുന്നതോടൊപ്പം എല്ലാ ജയിലിലും സി.സി.ടി.വി. ഘടിപ്പിക്കുമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. ഇതിന്റെ പുരോഗതി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്.