റംസാന്‍ മാസത്തില്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യാത്തത് ചോദ്യം ചെയ്ത എ.ഇ.ഒയെ സ്ഥലം മാറ്റിയത് പ്രതികാര ഭാഗമെന്ന് ആരോപണം

single-img
30 August 2014

teacherതിരുവനന്തപുരം: റംസാന്‍ മാസത്തില്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യാത്തത് ചോദ്യം ചെയ്ത എ.ഇ.ഒയെ സ്ഥലം മാറ്റി, സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് അദ്ധ്യാപിക രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ ചോമ്പാല എ.ഇ.ഒ വിജയലക്ഷ്മിയാണ് സ്ഥലം മാറ്റിയത്. ചോമ്പാല ഉപജില്ലയില്പെട്ട പനാടമ്മല്‍ എം.യു.പി സ്‌കൂള്‍, ഓര്‍ക്കാട്ടേരി എം.യു.പി സ്‌കൂളുകളില്‍ റംസാന്‍ മാസത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാത്തത് ചോദ്യം ചെയ്തതിനും പൊതു കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചതിനുമാണ് എ.ഇ.ഒയെ സ്ഥലം മാറ്റിയത്.

ആഴ്ചവട്ടം ഗവ.ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ആയിട്ടാണ് സ്ഥലം മാറ്റിയത്. മുസ്ലീംലീഗ് നേതാവ് കൂടിയായ ഒരു അധ്യാപകന്‍ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ പറയുന്നു. സ്ഥലംമാറ്റത്തിന് അപേക്ഷിക്കാത്ത തനിക്ക് ലഭിച്ച ഉത്തരവില്‍ അപേക്ഷ പ്രകാരമുള്ള സ്ഥലം മാറ്റം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതായും ഇവര്‍ പറഞ്ഞു.