എബോള വൈറസിനെതിരെ ഇസട്മാപ്പ് ഫലപ്രദമാകുന്നതായി കണ്ടെത്തൽ

single-img
30 August 2014

ebolaഎബോളയുടെ മരുന്ന് ഫലപ്രദമാകുന്നതായി കണ്ടെത്തൽ. അസുഖം ബാധിച്ച 18 ചിമ്പാൻസികളിൽ നടത്തിയ മരുന്ന് പരീക്ഷണം ഫലം കണ്ടതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. അസുഖം ബാധിച്ച് മൂന്ന് മുതൽ അഞ്ച് വരെ ദിവസമായ കുരങ്ങന്മാരിലാണ് ഇസട്മാപ്പ് എന്ന മരുന്ന് പ്രയോഗിച്ചത്. അസുഖം പൂർണ്ണമായും ഭേതമായതായി അധികൃതർ അറിയിച്ചു.

പരീക്ഷണ വിജയം കാണിക്കുന്നത് ഇസട്മാപ്പ് എബോളക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നാണ്.  എന്നാൽ മനുഷ്യരിൽ ഇസട്മാപ്പ് വ്യാപകമായി നൽകാൻ കഴിയില്ലെന്നാണ് ആരോഗ്യപ്രവർത്തകർ കരുതുന്നത്.