ബിജെപിയെ ചെറുക്കാൻ സി പി ഐ എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി

single-img
30 August 2014

mamatha banerjiമതേതരത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിനായി സിപിഐ എമ്മുമായി കൈകോർക്കാൻ തായ്യാറാണെന്ന് മമതാ ബാനര്‍ജി. ബിജെപിയുടെ വളർച്ച് തടയാൻ താൻ മതേതര സഖ്യത്തിന് തയ്യാറാണെന്ന് അവർ പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ അയിത്തമില്ലെന്ന് ബംഗാളി ചാനലായ 24 ഘണ്ടെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമത ഇപ്രകാരം പറഞ്ഞത്. ബീഹാറിലെ ലാലു-നിതീഷ് കൂട്ട് കെട്ടിനെ പറ്റിയുള്ള ചോദ്യത്തിനാണ് മമത മറുപടി പറഞ്ഞത്. സി പി ഐ എമ്മുമായി തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് അവർ കൂട്ടിച്ചേർത്തു.

മതേതര സഖ്യമുണ്ടാക്കുന്നതിന് മുൻപ് മമതാ ബാനര്‍ജി പണ്ട് സംഭവിച്ച് തെറ്റുകൾക്ക് മാപ്പ് പറയണമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവായ സൂര്യകാന്ത മിശ്ര ആവശ്യപ്പെട്ടു. മമത വർഷങ്ങൾക്ക് മുൻപ് ബിജെപി സഖ്യത്തിൽ അംഗമായിരുന്നു വെന്നും അതു കരണമായാണ് ബിജെപി സംസ്ഥനത്ത് പ്രവർത്തനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതേതരത്വം സ്ഥാപിക്കും മുൻപ് പറ്റിയ തെറ്റുകൾക്ക് മമത ആദ്യം തന്നെ മാപ്പ് പറയണം. ഇതാണ് പ്രാരംഭഘട്ട നടപടിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയുടെ സാനിധ്യത്തെ താൻ ഭയക്കുന്നില്ലെന്നും. ആദ്യം ബിജെപി ബംഗാൾ നിയമസഭാ ഇലക്ഷന് 5 സീറ്റ് ജയിച്ച് കാണിക്കണമെന്നും അവർ പറഞ്ഞു. താൻ വാജ്പേയ് മന്ത്രിസഭയിലാണ് അംഗമായിരുന്നുതെന്നും. ബിജെപിക്കാർ എന്തായാലും ഇപ്പോൾ വാജ്പേയിയെ അംഗീകരിക്കുന്നില്ല, അവരുടെ പുതിയ നേതാവിന് ജനങ്ങളുടെ മനസ്സ് കീഴടക്കാനും അറിയില്ലെന്നും. പ്രതിപക്ഷ നേതാവായ സൂര്യകാന്ത മിശ്രയുടെ ആരോപണത്തിന് മമതാ ബാനര്‍ജിയുടെ മറുപടി ഇതായിരുന്നു.