നരേന്ദ്രമോഡി വീണ്ടും രാജ്നാഥ് സിങ്ങിനെ വെട്ടി

single-img
30 August 2014

modi-rajnath-mരാജ്നാഥ് സിങ്ങിനെ മോഡി കൈയൊഴിയുന്നതിന്റെ തെളിവുകൾ മറനീത്തി പുറത്തവന്നു. നാഗാ തീവ്രവാദികളുമായി ചർച്ച നടത്തുന്നതിനായി ജോയിന്റ് ഇന്റെലിജൻസ് കമ്മിറ്റി മേധാവിയായി രാജ്നാഥ് സിങ്ങ് പേരു നിർദ്ദേശിച്ചത് അജിത്ത് ലാലിനെയാണ്. എന്നാൽ രാജ്നാഥ് സിങ്ങിനെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ചതാകട്ടെ ആർ.എൻ. രവിയെ.

ഇതിൽ നിന്നും മനസ്സിലാകുന്നത് പ്രധാനമന്ത്രി രാജ്നാഥ് സിങ്ങിനെ കൈവിട്ട് തുടങ്ങിയെന്നുള്ളതാണ്. നേരത്തെ തന്നെ ഇവർ തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ വെള്ളിയാഴിച്ച ആർ.എൻ. രവിയെ കമ്മിറ്റി ചെയർമാനായി നിയമിച്ച് കൊണ്ട് ക്യാബിനറ്റ് പ്രഖ്യാപനം നടത്തിയിരുന്നു.

ജൂണിലാണ് രാജ്നാഥ് സിങ്ങ് അജിത്ത് ലാലിന്റെ പേര് പി.എം.ഒ യിൽ നിദ്ദേശിച്ചത്. അപ്പോഴെങ്ങും രവിയുടെ പേർ പറഞ്ഞ് കേട്ടില്ല, പെട്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് രവിയെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

രവി 1976ലെ കേരളാ കേഡർ ഐ.പി.എസ് ഓഫീസറാണ്, ഇദ്ദേഹം കടുത്ത വിലപേശലിന് പേരുകേട്ടയാളാണ്. പ്രധാന മന്ത്രിയുടെ ഇഷ്ടപ്രകരം അദ്ദേഹം സംസാരിക്കുമെന്നാണ് കരുതുന്നത്.

1997 മുതൽ ഇതുവരെ 80 ഓളം ചർച്ചകൾ നാഗാ തീവ്രവാദികളുമായി മറിവന്ന് സർക്കാരുകൾ നടത്തിയിട്ടുണ്ട്.