ഹോംവർക്ക് ചെയ്തില്ല വിദ്യാർത്ഥിയെ അദ്ധ്യാപകൻ 67 തവണ ചെകിടത്തടിച്ചു

single-img
29 August 2014

slapബറെയ് ലി: ഹോംവർക്ക് ചെയ്യാതെ വന്ന ഏഴാം ക്ലാസുകാരനെ അദ്ധ്യാപകൻ 67 തവണ ചെകിടത്തടിച്ചു. അമിത് സിങ്ങ് റൊഹില എന്ന അദ്ധ്യാപകനാണ് ഈ കൃത്യം ചെയ്തത്. ഇദ്ദേഹത്തെ സ്കൂൾ അധികൃതർ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പിരിച്ച് വിട്ടു. മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ചാണ് 12 കാരനായ വൻഷിനോട് അദ്ധ്യാപകൻറെ കരണത്തടി യജ്ഞം. 67 അടികളെ എണ്ണിതിട്ടപ്പെടുത്തിയത് കുട്ടികളിൽ ചിലരാണ്.

13 ദിവസത്തോളം കുട്ടി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. വൻഷിന്റെ അടുത്ത സുഹൃത്താണ് വീട്ട്കാരോട് സംഭവം അറിയിച്ചത്. തുടർന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൻ മേലാണ് സ്കൂൾ അധികൃതർ അദ്ധ്യാപനെതിരെ നടപടി സ്വീകരിച്ചത്.