പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കായി കേരളം 268 കോടി രൂപ ആവെശ്യപ്പെട്ടു

single-img
29 August 2014

images (6)കേരളത്തില്‍ നടന്നുപോകുന്ന പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കായി കേരളം 268 കോടി രൂപ അധികമായി റെയില്‍വേ മന്ത്രാലയത്തോട് ചോദിച്ചു.കേരളത്തിന്റെ റെയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ സതേണ്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം, പാലക്കാട് ഡിവിഷണല്‍ ഓഫീസുകളിലെയും ഉന്നത ഉദ്യോഗസ്ഥ യോഗത്തിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.

 

മുളന്തുരുത്തി മുതലുളള പാത നവീകരണം വൈകുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. നടന്നുവരുന്ന പാത ഇരട്ടിപ്പിക്കലിനായി 227 കോടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. അത് 495 കോടിയാക്കി കൂട്ടണമെന്നാണ് ആവശ്യം.പാത ഇരട്ടിപ്പിക്കലിനായി അമ്പലപ്പുഴ-ഹരിപ്പാട് ഭാഗത്തിന് 10 കോടിയാണ് അനുവദിച്ചിരിക്കുന്നത്. അത് 30 കോടിയാക്കണം.

 

ചെങ്ങന്നൂര്‍-ചിങ്ങവനം പാതയ്ക്ക് 35 കോടിയെന്നത് 80 കോടിയാക്കിയും മുളന്തുരുത്തി-കുറുപ്പന്തറ പാതയ്ക്ക് 57 കോടിയെന്നത് 80 കോടിയും ചിങ്ങവനം-കോട്ടയം പാതയ്ക്ക് 10 കോടിയെന്നത് 100 കോടിയും പൊള്ളാച്ചി-പാലക്കാട് പാതയ്ക്ക് അനുവദിച്ച 80 കോടിയെന്നത് 125 കോടിയും നല്‍കണം.

 

മീറ്റര്‍ഗേജായിരുന്ന കൊല്ലം-ചെങ്കോട്ട പാത ബ്രോഡ്‌ഗേജാക്കുന്നതിന് അനുവദിച്ച 80 കോടി 125 കോടിയാക്കണമെന്നുമായിരുന്നു കേരളത്തില്‍ നിന്നുള്ള റെയില്‍വേ എന്‍ജിനീയര്‍മാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തോട് മന്ത്രി അനുകൂലമായി പ്രതികരിച്ചില്ല.യോഗത്തില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ഡാനി തോമസ്, ഡിസിഎം അശോക് കുമാര്‍, എറണാകുളം ഏരിയ മാനേജര്‍ രാജേഷ് എന്നിവരും പങ്കെടുത്തു.