ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി രാജീവ് നാഥ് ചുമതലയേൽക്കും

single-img
29 August 2014

140930367929rajivnathചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സംവിധായകൻ  രാജീവ് നാഥ് ചുമതലയേൽക്കും.  വൈസ് ചെയർമാനായി ജോഷി മാത്യുവിനെയും തെരഞ്ഞെടുത്തു. പ്രിയദർശൻ രാജി വച്ച ഒഴിവിലേക്കാണ് രാജീവ് നാഥിനെ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഫെസ്റ്റിവൽ ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവെച്ച ബീന പോളിന് പകരം ഡൽഹിയിൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിൽ നിന്ന് വിരമിച്ച ഇന്ദു ശ്രീകണ്ഠിനെ പ്രോഗ്രാം ഡയറക്ടർ സ്ഥാനത്ത് നിയമിച്ചു.