താൻ ഇന്ത്യക്കാരെ ഹിന്ദു എന്നല്ല ഹിന്ദി എന്നാണ് വിളിച്ചതെന്ന് നജ്മ ഹെപ്തുള്ള

single-img
29 August 2014

download (22)താൻ ഇന്ത്യക്കാരെ ഹിന്ദു എന്നല്ല ഹിന്ദി എന്നാണ് വിളിച്ചതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നജ്മ ഹെപ്തുള്ള . ഇന്ത്യയിലുള്ള എല്ലാവരേയും ഹിന്ദു എന്നു താൻ വിളിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ താൻ ഹിന്ദി എന്നാണ് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു .

 
ഹിന്ദി ഒരു അറബി വാക്കാണ്. ഇന്ത്യയിൽ നിന്നും അറബി രാജ്യങ്ങളിലെത്തുന്നവരെ അവർ അങ്ങനെയാണ് വിളിക്കുന്നത്. ഇന്ത്യക്കാർ ഇറാനിലെത്തിയാൽ അവരെ ഹിന്ദുസ്ഥാനി എന്നാണ് വിളിക്കുന്നതെന്നും അത് നമ്മളുടെ വ്യക്തിത്വമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.