മേഘ്‌ന രാജിന് അന്യഭാഷ ചിത്രങ്ങളിൽ തിരക്കേറുന്നു

single-img
29 August 2014

images (7)മേഘ്‌ന രാജിന് അന്യഭാഷ ചിത്രങ്ങളിൽ തിരക്കേറുന്നു. കന്നഡയിൽ ബഹുപരക് എന്ന സിനിമയിൽ അഭിനയിച്ച മേഘ്‌ന അടുത്ത സിനിമയ്ക്കും കരാറൊപ്പിട്ടു കഴിഞ്ഞു. ഇത്തവണ മേഘ്‌ന ഒരു ചരിത്ര സിനിമയുടെ ഭാഗമാവുകയാണ്. നാഗഭരണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവനടൻ ധനഞ്ജയ് ആണ് നായകനാവുന്നത്.

 

അല്ലമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം പന്ത്രണ്ടാം നൂറ്റാണ്ടിലെ കഥയാണ് പറയുന്നത്. നായികാപ്രാധാന്യമുള്ള സിനിമയാണിതെന്ന് സംവിധായകൻ പറഞ്ഞു. ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. അടുത്ത വർഷത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തും.