ഹോളിവുഡ് താരജോഡി ആഞ്‌ജലിന ജോളിയും ബ്രാഡ്‌ പിറ്റും വിവാഹിതരായി

single-img
29 August 2014

download (20)ഒന്‍പതുവര്‍ഷം ഒരുമിച്ചു താമസിച്ചശേഷം ഹോളിവുഡിലെ താരജോഡി ആഞ്‌ജലിന ജോളിയും ബ്രാഡ്‌ പിറ്റും വിവാഹിതരായി . ആറു മക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു വിവാഹം. ആണ്‍മക്കളായ മാഡ്‌ഡോക്‌സ്‌, പാക്‌സ്‌ എന്നിവര്‍ ചേര്‍ന്നാണു ജോളി(39)യെ വിവാഹവേദിയിലേക്കു നയിച്ചത്‌. പെണ്‍മക്കള്‍ ചേര്‍ന്നു ബ്രാഡി(50)നെയും ആനയിച്ചു.

 

 

ഇവര്‍ നേരത്തെ തന്നെ കലിഫോര്‍ണിയയിലുള്ള ജഡ്‌ജിയില്‍നിന്നു വിവാഹ അനുമതി നേടിയിരുന്നു. ബ്രാഡിന്റെ രണ്ടാം വിവാഹമാണിത്‌. ജന്നിഫര്‍ ആനിസ്‌റ്റണായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ജോണി ലീ മില്ലര്‍, ബില്ലി ബോബ്‌ ത്രോണ്‍ടണ്‍ എന്നിവരാണു ജോളിയുടെ മുന്‍ ഭര്‍ത്താക്കന്മാര്‍. 2005 ല്‍ “മിസ്‌റ്റര്‍ ആന്‍ഡ്‌ മിസിസ്‌” എന്ന ചിത്രത്തിനിടെയാണ്‌ ഇരുവരും പ്രണയത്തിലായത്‌. തുടര്‍ന്നു ഒരുമിച്ചു താമസിക്കുകയായിരുന്നു.