ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട കര്യങ്ങൾ നേതാക്കളുമായുള്ള കൂടിയാലോചനക്ക് ശേഷം തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍

single-img
29 August 2014

sudheeran-president-new-1__smallകോട്ടയം: ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതാക്കളുമായുള്ള കൂടിയാലോചനക്ക് ശേഷം തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കേസില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല, കാരണം കേസുണ്ടായ കാലത്ത് അദ്ദേഹം മന്ത്രിയോ കെപിസിസി പ്രസിഡന്റോ ആയിരുന്നില്ല.

എങ്ങനെ രമേശിനെ കക്ഷിയാക്കിയെന്ന് മനസിലാകുന്നില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുതായും സുധീരന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.