ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ല: രമേശ് ചെന്നിത്തല

single-img
29 August 2014

ramesh cകണ്ണൂര്‍: ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അറിയിച്ചത് .

മന്ത്രിസഭ തീരുമാനമെടുക്കുമ്പോള്‍ താന്‍ എംപിയോ എംഎല്‍എയോ ആയിരുന്നില്ല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിന് ശേഷമാണ് താന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. തനിക്ക് അറിവില്ലാത്ത  കാര്യത്തിന് താൻ എങ്ങനെ ഉത്തരവാദി ആകുമെന്നാണ് കോടതി പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും എങ്കിലും കോടതി ഉത്തരവ് മാനിച്ച് ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.