മരിച്ച ആം ആദ്മി നേതാവ് കൊലക്കുറ്റത്തിനു പിടിയിൽ

single-img
29 August 2014

AmAdmiമൂന്നുമാസം മുമ്പ് ഗ്രേറ്റര്‍ നോയിഡയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്‌ടെത്തിയ എഎപി നേതാവ് ചന്ദ്ര മോഹന്‍ ശര്‍മ്മ കൊലക്കുറ്റത്തിനു പിടിയിൽ. തനിക്കുപകരം മറ്റൊരാളെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ശര്‍മയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ഒഴിവാക്കി മറ്റൊരു സ്ത്രീയുമായി ജീവിക്കുന്നതിനാണ് ശര്‍മ കൊലനടത്തിയത്.

നോയിഡയില്‍ ഉള്ള മാനസികരോഗമുള്ള ഒരാളെയാണ് ചന്ദ്ര മോഹന്‍ ശര്‍മ്മ കൊലപ്പെടുത്തിയത്. തെരുവില്‍ അലഞ്ഞുതിരിയുന്ന ആളുമായി ചാങ്ങാത്തത്തിൽ ആയശേഷം
ആളെ ശര്‍മയുടെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിച്ചു. പിന്നീട് പെട്രോള്‍ ഒഴിച്ച് കാറിന് തീകൊളുത്തുക ആയിരുന്നു. എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ ശര്‍മയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മാനസികരോഗമുള്ള ആളെ കൊലപ്പെടുത്താനും തന്ത്രങ്ങൾ മെനയാനും നേതാവിനു കൂട്ടായി നിന്നത് ഭാര്യ സവിതയുടെ സഹോദരനാണു എന്നതാണു സംഭവത്തിലെ മറ്റൊരു ട്വിസ്റ്റ്.സഹോദരിയുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയുള്ള പണവും ഇൻഷുറൻസ് തുകയും ജോലിയും എല്ലാം ഉറപ്പാക്കിയശേഷമാണു ചന്ദ്ര മോഹന്‍ ശര്‍മ്മയുടെ ഭാര്യയുടെ സഹോദരൻ വിദേഷ് ആം ആദ്മി നേതാവിനെ സഹായിച്ചത്

വിവാഹിതനായ ശര്‍മ്മ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം നേപ്പാള്‍ അതിര്‍ത്തിയില്‍ സുഖമായി കഴിഞ്ഞുവരുമ്പോഴാണ് ഭാര്യയുടെ ബുദ്ധിപരമായ നീക്കത്തിലുടെ കര്‍ണാടക പോലീസിന്റെ ഇയാളെ വലയിലാകുന്നത്.

ശര്‍മ്മയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ആക്ടീവായിരിക്കുന്നത് മനസിലാക്കിയ ശര്‍മ്മയുടെ ഭാര്യ സവിതയാണ് വിവരം പോലീസിനെ അറിയിച്ചത്. അതിന്‍പ്രകാരം കര്‍ണാടക പോലീസിന്റെ ഒരു ടീം നേപ്പാളിലെത്തുകയും ജീവനോടുകൂടിതന്നെ ശര്‍മ്മയെ കണ്ടെത്തുകയുമായിരുന്നു.