ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

single-img
29 August 2014

bjp-marchതിരുവനന്തപുരം: സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇരുനൂറോളം പ്രവര്‍ത്തകർ തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ഔട്ട്‌ലെറ്റിലേയ്ക്ക് ഇരച്ചുകയറി മുദ്രാവാക്യം മുഴക്കി. ഇത് കൂടാതെ കല്ലമ്പലത്തെ ഔട്ട്‌ലെറ്റിനേയും പ്രവര്‍ത്തകര്‍ ഉപരോധിച്ചു