ടൈറ്റാനിയം അഴിമതിക്കേസില്‍ വിധി പകര്‍പ്പ് ലഭിച്ച ശേഷം തുടർനടപടി

single-img
29 August 2014

umman-chandi22തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ വിധി പകര്‍പ്പ് ലഭിച്ച ശേഷം തുടർനടപടികളെ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും. വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന വാദം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. കേസന്വേഷണം നടത്തിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും അതേ ഏജന്‍സിയ്ക്ക് കേസ് അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.  വിജിലന്‍സിന് പകരം സി.ബി.ഐ അടക്കമുള്ള മറ്റേതെങ്കിലും ഏജന്‍സിക്ക് കേസന്വേഷണം നടത്താന്‍ കഴിയുകയുള്ളുവെന്നാണ് ഇവര്‍ നിരത്തുന്ന വാദം.