ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ കറന്‍സിയുമായി ഇക്കഡോര്‍

single-img
29 August 2014

bitക്വിറ്റോ: ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാൻ ഇക്കഡോര്‍ ഒരുങ്ങുന്നു. ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുവാനുള്ള നടപടികളുടെ ആദ്യഘട്ടം ഇക്കഡോര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഡിജിറ്റല്‍ കറന്‍സി നിലവിൽ വരുന്നതോട് കൂടി ബിറ്റ്കോയിൻ നിർത്തലാക്കുമെന്ന് അധികൃതർ അറിയിച്ചു.  നിലവില്‍ ഇക്കഡോര്‍ കറന്‍സിയായി ഉപയോഗിക്കുന്നത് അമേരിക്കന്‍ ഡോളറാണ്.
കറന്‍സിയുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. കറന്‍സിയുടെ സാങ്കേതിക വിശദാംശങ്ങളും ഇക്കഡോര്‍ പുറത്തുവിട്ടിട്ടില്ല.