ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ സഹായിച്ചിരുന്ന യുവാവിനെ മൂന്നാറില്‍ വെച്ച് പോലീസ് പിടികൂടി

single-img
29 August 2014

Waqasമൂന്നാര്‍: ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് താമസ സൗകര്യം ഒരുക്കിക്കൊടുത്ത യുവാവിനെ പോലീസ് പിടികൂടി. ബിഹാര്‍ സ്വദേശി ജമീല്‍ ഷെഫീക്കുളിനെയാണ് മൂന്നാറില്‍ വെച്ച് പിടികൂടിയത്. ഇദ്ദേഹം കാലങ്ങളായി മൂന്നാറിലെ താമസിക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി മൂന്നാറിലെ എയിറ്റ് ലാന്റ് കോട്ടേജില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇവര്‍ക്ക് മൂന്നുമാസത്തോളം താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി നല്‍കിയതും ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ വഖാസിനേയും തെഹ്‌സീന്‍ അക്തറിനേയുമാണ് ഇയാള്‍ സഹായിച്ചത്. ഇവര്‍ പിടിയിലായതോടെ ജമീല്‍ ഒളിവില്‍ പോകുകയായിരുന്നു.