വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ക്രൈംബ്രാഞ്ച് സി.ഐയെ സസ്പെന്റ് ചെയ്തു

single-img
28 August 2014

images (3)കൊല്ലത്ത്  മദ്യലഹരിയിൽ പതിനാലുകാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കോട്ടയം ക്രൈംബ്രാഞ്ചിലെ സി.ഐ അനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്പെന്റ്  ചെയ്തു. ഇയാൾക്കെതിരെ വകുപ്പു തല അന്വേഷണത്തിന് ഡി.ജി.പി നിർദ്ദേശം നൽകി.

 

കുണ്ടറ  സുശീല വിലാസത്തിൽ മത്സ്യതൊഴിലാളിയായ സാൾട്ടന്റെ മകൻ സനൂപി (14)നാണ് നേരത്തെ  മർദ്ദനമേറ്റത്. സാരമായ പരിക്കുകളോടെ സനൂപിനെ കുണ്ടറ കാഞ്ഞിരകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒൻപതാം  ക്ളാസ് വിദ്യാർത്ഥിയാണ് സനൂപ്.