ടൈറ്റാനിയം അഴിമതി: ഉമ്മന്‍ ചാണ്ടിയെ മുഖ്യപ്രതിയാക്കി കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി

single-img
28 August 2014

Oommen_Chandyമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യപ്രതിയാക്കി ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പെടെ 11 പേരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കുറ്റവിമുക്തരാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. ടൈറ്റാനിയം ജീവനക്കാരന്‍ ജയന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ 200 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. 2003 ല്‍ ആണ് ടൈറ്റാനിയത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതില്‍ അഴിമതി നടന്നതായി ആരോപിച്ച് മുന്‍ ജീവനക്കാര്‍ കോടതിയെ സമീപിച്ചത്.