മദ്യം നിരോധിക്കുമ്പോള്‍ നഷ്ടം എണ്ണായിരം കോടി; പക്ഷേ ആശങ്കയില്ല: മുഖ്യമന്ത്രി

single-img
28 August 2014

Oommen chandy-9സംസ്ഥാനത്ത് മദ്യം നിരോധിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചു സര്‍ക്കാരിന് ആശങ്കയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ മദ്യരഹിത കേരളത്തിനു പ്രണാമം എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിരന്തരമായ പരിശ്രമം ഒരു ഘട്ടത്തിലെത്തിയതാണു മദ്യനിരോധനം. മദ്യവില്പനയില്‍നിന്നു പ്രതിവര്‍ഷം 7,000 മുതല്‍ 8,000 കോടി രൂപയാണു പ്രതിവര്‍ഷം കിട്ടുന്നത്. എന്നാല്‍, ഈ തുക ഒരു വലിയ നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ല. അതിലേറെ മദ്യവിപത്തിനായി ചെലവാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലഭിക്കുന്നുവെന്നു പറയപ്പെടുന്ന വരുമാനം രേഖകളില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.