പ്രധാനമന്ത്രി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ദേശീയ അധ്യാപക ദിനത്തിൽ സംസാരിക്കും

single-img
28 August 2014

download (17)പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ദേശീയ അധ്യാപക ദിനമായ സെപ്‌റ്റംബര്‍ അഞ്ചിന്  സംസാരിക്കും. ഇത്‌ ആദ്യമായാണ്‌ പ്രധാനമന്ത്രി സ്‌കൂള്‍ വിദ്യാര്‍ത്ഥകളുമായി സംസാരിക്കുന്നത്‌.വീഡിയോ കോണ്‍ഫ്രണ്‍സിലൂടെയാണ്‌ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംസാരിക്കുക. വൈകുന്നേരം 3.30 മുതല്‍ 4.45 വരെയാണ്‌ സംവാദം. ഹിന്ദി മേഖലയില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പത്തോളം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക്‌ പ്രധാനമന്ത്രി ഉത്തരം നല്‍കും.