നരേന്ദ്ര മോദി പാക് വിരുദ്ധനും മുസ്‌ലീം വിരുദ്ധനുമാണെന്ന് പര്‍വേസ് മുഷാറഫ്

single-img
28 August 2014

Pervez-Musharraf_2ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് വിരുദ്ധനും മുസ്‌ലീം വിരുദ്ധനുമാണെന്ന വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാന്‍ മുന്‍ സൈനീക മേധാവിയും മുന്‍ പ്രസിഡന്റുമായ പര്‍വേസ് മുഷാറഫ് രംഗത്ത്.

നരേന്ദ്ര മോദിയുടെ നിലപാടുകളില്‍ നിന്നും തന്നെ അദ്ദേഹം പാക്കിസ്ഥാന്‍ വിരുദ്ധനും മുസ്‌ലീം വിരുദ്ധനുമാണെന്ന് മനസിലാക്കാം. എന്നാല്‍ ജനം അദ്ദേഹത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുകയാണ്. അദ്ദേഹം ഇതുവരെയും ശരിക്കുമുള്ള തന്റെ കാര്‍ഡ് പുറത്തെടുത്തിട്ടില്ലെന്നും മുഷാറഫ് പറഞ്ഞു.

ഇന്ത്യക്കാര്‍ക്കും മോദിക്കും പാക്കിസ്ഥാനെ എന്തും ചെയ്യാം എന്ന വിശ്വാസമാണ് ഉള്ളത്. പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ സ്വന്തമായുള്ള ഒരു രാജ്യമാണ്. അതിനാല്‍ തന്നെ ഇന്ത്യയെ ഒരു വൈസ്‌റോയിയെ അനുസരിക്കുന്നതുപോലെ താഴ്ന്നുകൊടുക്കേണ്ട കാര്യമില്ലെന്നും മുഷാറഫ് തുറന്നടിച്ചു.

എന്നാല്‍ രാഷളട്രീയഭേദമന്യേ മുഷറാഫിന്റെ പ്രസ്താവനയ്‌ക്കെതിരെ നേതാക്കള്‍ രംഗെത്തത്തി. കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വിയാണ് ആദ്യഗ പ്രതികരിച്ചത്. ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ മുഷാറഫിന് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ വക്താവ് സാമ്പിത് പാത്രയും മുഷാറഫിനെതിരെ രംഗത്തെത്തി. മുഷാറഫിന്റെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും അസുഖത്തിന് ചികിത്സ നടന്നുകൊണ്ടിരിക്കുന്ന വ്യക്തിയാണ് മുഷാറഫെന്നും കേന്ദ്ര മന്ത്രി വി. കെ സിംഗ് പ്രതികരിച്ചു.