‘ഹൗ ഓൾഡ് ആർ യുവിൽ ‘ അഭിനയിക്കരുതെന്ന് തന്നോട് പലരും പറഞ്ഞു: കനിഹ

single-img
28 August 2014

images (5)മഞ്ജുവാര്യരുടെ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിൽ അഭിനയിക്കരുതെന്ന് തന്നോട് പലരും പറഞ്ഞിരുന്നതായി നടി കനിഹ. സിനിമയിൽ മഞ്ജുവിനായിരിക്കും കൂടുതൽ പ്രാധാന്യമെന്നും അതിനാൽ ആ വേഷം ഏറ്റെടുക്കരുതെന്നും പലരും പറഞ്ഞു .

 
തനിക്ക് തമിഴിനേക്കാളും മലയാളത്തിലാണ് നല്ല വേഷങ്ങൾ ലഭിച്ചതെന്നും തന്റെ വിവാഹം കഴിഞ്ഞതാണെന്നതിന്റെ പേരിൽ നിരവധി ചിത്രങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും നടി വ്യക്തമാക്കി. ഹൗ ഓൾഡ് ആർ യുവിൽ മഞ്ജുവിന്റെ കൂട്ടുകാരിയായ സൂസൻ എന്ന കഥാപാത്രത്തെയാണ് കനിഹ അവതരിപ്പിച്ചത്.