ഹോര്‍ട്ടികോര്‍പ്പ്‌ കര്‍ഷകരില്‍ നിന്ന്‌ പരമാവധി പച്ചക്കറി സംഭരിക്കുന്നു

single-img
28 August 2014

download (16)ഹോര്‍ട്ടികോര്‍പ്പ്‌ കര്‍ഷകരില്‍ നിന്ന്‌ പരമാവധി പച്ചക്കറി സംഭരിക്കുമെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു . മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട എന്നിവടങ്ങളിലെ കര്‍ഷകരില്‍ നിന്നാണ്‌ പച്ചക്കറി സംഭരിക്കാന്‍ തീരുമാനിച്ചത്‌. പച്ചക്കറി സംഭരണത്തില്‍ ഇടനിലക്കാരെ ഒഴിവാക്കുമെന്നും ഹോര്‍ട്ടികോര്‍പ്പ്‌ ചെയര്‍മാന്‍ അറിയിച്ചു.

 

നേരത്തെ ഹോര്‍ട്ടികോര്‍പ്പ്‌ കര്‍ഷകരില്‍ നിന്ന്‌ പച്ചക്കറി സംഭരിക്കുന്നില്ലെന്ന്‌ പരാതി ഉയര്‍ന്നിരുന്നു. കര്‍ഷകര്‍ക്ക്‌ നല്‍കാനുള്ള പണം കൊടുത്ത്‌ തീര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിയിരുന്നു അദ്ദേഹം.