എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരമുള്ള കുറഞ്ഞ പെന്‍ഷന്‍ സെപ്റ്റംബർ ഒന്നുമുതല്‍

single-img
28 August 2014

download (14)എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരമുള്ള പ്രതിമാസ കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കിയത് സെപ്റ്റംബർ ഒന്നുമുതല്‍ നിലവില്‍വരുന്നു . പെന്‍ഷന്‍ ലഭിക്കാനുള്ള വരുമാനപരിധി 6,500 രൂപയില്‍നിന്ന് 15,000 ആയി ഉയര്‍ത്തുകയും ചെയ്തു . തൊഴിലാളി മരിച്ചാല്‍ ആശ്രിതര്‍ക്ക് ലഭിക്കുന്ന തുക 1.56 ലക്ഷത്തില്‍നിന്ന് 3.6 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.

 
അടിസ്ഥാന വേതനവും ക്ഷാമബത്തയും ചേര്‍ന്ന തുകയായ 6500 രൂപ പ്രതിമാസ വരുമാനമുള്ളവരാണ് ഇപിഎഫില്‍ നേരത്തെ അംഗങ്ങളായിരുന്നത്. ഇതാണ് 15,000 രൂപയാക്കി ഉയര്‍ത്തിയത്. ഇപിഎഫ് പെന്‍ഷന്‍കാരില്‍ രണ്ട് മുതല്‍ 999 രൂപവരെ പെന്‍ഷന്‍ ലഭിക്കുന്ന 44 ലക്ഷം പേരാണുള്ളത്. പുതിയ തീരുമാനത്തോടെ ഇത് 1000 രൂപയാകും.