ബിജെപി – ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് ബന്ധം പിളര്‍ന്നു

single-img
28 August 2014

kamala_2ബിജെപി – ഹരിയാന  ജന്‍ഹിത് കോണ്‍ഗ്രസ് ബന്ധം പിളര്‍ന്നു. ഒക്ടോബറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എച്ച്.ജെ.സി പ്രസിഡന്റ് കുല്‍ദീപ് ബിഷ്‌ണോയി പറഞ്ഞു. എച്ച്.ജെ.സിയുടെ പിന്തുണയോടെയാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ഏഴു സീറ്റുകളില്‍ വിജയിച്ചത്.

 
നിയമസഭ തിരഞ്ഞെടുപ്പില്‍ എച്ച്.ജെ.സിയെ പിന്തുണയ്ക്കാമെന്നും കുല്‍ദീപിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാമെന്നും അന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പില്‍നിന്ന് ബിജെപി പിന്മാറിയതില്‍ പ്രതിഷേധിച്ചാണ് ഹരിയാണ ജന്‍ഹിത് കോണ്‍ഗ്രസ്, സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.